ഈ ആപ്ലിക്കേഷനുകൾ നിങ്ങളുടെ ഫോണില്‍ ഉണ്ടെങ്കില്‍ ഉടന്‍ നീക്കം ചെയ്യുക: മുന്നറിയിപ്പുമായി ഗൂഗിൾ

ഫർഹാന തസ്നി

Oct 05, 2020 Mon 02:19 PM

ജോക്കർ മാൽവെയർ കടന്നുകൂടിയതോടെ ഗൂഗിൾ പ്ലേസ്റ്റോറിൽ നിന്ന് 34 ആപ്ലിക്കേഷനുകൾ നീക്കം ചെയ്തു. ഈ ആപ്ലിക്കേഷനുകൾ ഇന്‍സ്റ്റാള്‍ ചെയ്ത ഫോണുകളിൽ നിന്ന് അവ എത്രയും പെട്ടെന്ന് നീക്കം ചെയ്യാന്‍ ഗൂഗിള്‍ നിര്‍ദേശിച്ചിട്ടുണ്ട്.


നേരത്തേയും ഗൂഗിൾ പ്ലേസ്റ്റോറിൽ നിന്ന്‌ ജോക്കർ മാൽവെയർ കടന്ന്‌ കൂടിയ ആപ്ലിക്കേഷനുകൾ നീക്കം ചെയ്തിരുന്നു. 2019 ൽ മൂന്നുവര്‍ഷത്തേ പരിശ്രമംകൊണ്ടാണ് ജോക്കർ മാൽവെയറിനെ നീക്കം ചെയ്യാൻ സാധിച്ചത്. എന്നാല്‍ ഇപ്പോൾ ജോക്കർ സ്പൈവെയറിൻ്റെ പുതിയ വേരിയന്റാണ് ഗൂഗിള്‍ പ്ലേസ്റ്റോറില്‍ എത്തിയിരിക്കുന്നത്.ആൻഡ്രോയിഡ് ആപ്ലിക്കേഷൻ എന്ന പേരില്‍ ഫോണുകളിലെത്തി പിന്നീട് കോണ്ടാക്റ്റുകൾ, ബാങ്ക് വിവരങ്ങള്‍, വൺ ടൈം പാസ്‌വേര്‍ഡുകൾ തുടങ്ങിയവ ചോര്‍ത്തി എടുക്കുകയാണ് ഈ മാൽവെയറുകളുടെ പ്രത്യേകത.


ഗൂഗിൾ പ്ലേ സ്റ്റോറില്‍ നിന്ന്‌ നീക്കം ചെയ്ത 34 ആപ്ലിക്കേഷനുകൾ ഇവയാണ്1. All Good PDF Scanner

2. Mint Leaf Message-Your Private Message

3. Unique Keyboard – Fancy Fonts & Free Emoticons

4. Tangram App Lock

5. Direct Messenger

6. Private SMS

7. One Sentence Translator – Multifunctional Translator

8. Style Photo Collage

9. Meticulous Scanner

10. Desire Translate

11. Talent Photo Editor – Blur focus

12. Care Message

13. Part Message

14. Paper Doc Scanner

15. Blue Scanner

16. Hummingbird PDF Converter – Photo to PDF

17. All Good PDF Scanner