താനൂരിലെ യുവാവിന്റെ മരണം കൊലപാതകമെന്ന് സൂചന

സ്വലേ

Oct 04, 2020 Sun 09:58 PM

മലപ്പുറം: താനൂര്‍ പി വി എസ് തിയറ്ററിന് അടുത്തുള്ള കുളത്തിൽ മരിച്ച നിലയില്‍ കണ്ടെത്തിയ യുവാവിന്റെ മരണം കൊലപാതകമാണെന്ന് സൂചന. വ്യാഴാഴ്ച രാവിലെയാണ് 27 കാരനായ വൈശാഖിനെ കുളത്തിൽ മരിച്ച നിലയില്‍ കണ്ടെത്തിയത്.


എന്നാൽ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്, വിരലടയാളവിദഗ്ധര്‍, ഡോഗ്സ്ക്വാഡ് എന്നിവരുടെ പരിശോധനയില്‍ നിന്ന് കൊലപാതകമാണെന്ന് കാണിക്കുന്ന തെളിവുകള്‍ ലഭിച്ചു. ഇതിനടിസ്ഥാനത്തിലാണ് ജില്ലാ പോലീസ് മേധാവിയുടെ നിര്‍ദ്ദേശപ്രകാരം ഡിവൈഎസ്പി കെ സുരേഷ് ബാബുവിന്റെയും താനൂര്‍ സിഐ പി പ്രമോദിന്റെയും നേതൃത്വത്തില്‍ അന്വേഷണം ഊർജിതമാക്കീയത്.വൈശാഖിനെ വിളിച്ച് കിട്ടുന്നില്ലെന്ന വീട്ടുകാരുടെ പരാതിയിലാണ് പോലീസ് അന്വേഷണം ആരംഭിച്ചത്. പിന്നീട് കുളത്തിന് സമീപത്ത് നിന്ന്‌ ഫോൺ കണ്ടെത്തിയതിന് പുറകെ മൃതദേഹം കണ്ടെത്തുകയായിരുന്നു. വൈശാഖിൻ്റെ തലക്ക്പിന്നിൽ ശക്തമായ അടിയേറ്റതാണ് മരണകാരണമെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. തടിപ്പണിക്കായി താനൂരിൽ വന്നതായിരുന്നു യുവാവും സുഹൃത്തുക്കളും. മദ്യപിച്ചതിനെ തുടര്‍ന്ന് വഴക്കുണ്ടായതാകാം കൊലപാതകത്തില്‍ എത്തിയതെന്നാണ് നിഗമനം.

  • HASH TAGS
  • #murder
  • #Malappuram
  • #Tanur
  • #Dead