കമ്മ്യുണിസ്റ്റ് പാര്‍ട്ടി അംഗങ്ങള്‍ക്ക് യുഎസ് പൗരത്വം നൽകേണ്ടതില്ലെന്ന് ട്രംപ് ഭരണകൂടം

സ്വലേ

Oct 04, 2020 Sun 03:55 PM

വാഷിങ്ടൺ: കമ്മ്യുണിസ്റ്റ് പാര്‍ട്ടിയിലോ മറ്റു ഏകാധിപത്യ പാര്‍ട്ടികളിലോ അംഗത്വമുള്ളവർക്ക് യുഎസ് പൗരത്വം നൽകേണ്ടതില്ലെന്ന് ട്രംപ് ഭരണകൂടം. വെള്ളിയാഴ്ച യു എസ് സിറ്റിസന്‍ഷിപ്പ് ആന്‍ഡ് ഇമിഗ്രേഷന്‍ സര്‍വീസ് (യു.എസ്.സി.ഐ.എസ്) പുറത്തിറക്കിയ മാര്‍ഗനിര്‍ദേശത്തിലിണ് ഇതേകുറിച്ച് വ്യക്തമാക്കിയത്.പുതിയ ഇമിഗ്രേഷന്‍ നയപ്രഖ്യാപനം കഴിഞ്ഞിട്ടില്ലെങ്കിലും ഇപ്പോൾ മാര്‍ഗനിര്‍ദേശത്തിലൂടെ പ്രഖ്യാപിച്ചിട്ടുള്ള അനുബന്ധ നയം നടപ്പിലാക്കാന്‍ ട്രംപ് ഭരണകൂടം നടപടികള്‍ സ്വീകരിക്കുമെന്ന് യു എസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടിയെ ലക്ഷ്യമിട്ടാണ് പുതിയ നയം കൈക്കൊള്ളാൻ കാരണമെന്നാണ് സൂചന

  • HASH TAGS
  • #us
  • #donaldtrump
  • #Citizenship
  • #Communist