ശക്തിമാന്‍ തിരിച്ചെത്തുന്നു

സ്വലേ

Oct 04, 2020 Sun 03:07 PM

ശക്തിമാന്‍ തിരിച്ചെത്തുന്നു.  ശക്തിമാനായി മിനിസ്‌ക്രീനില്‍ എത്തിയ നടന്‍ മുകേഷ് ഖന്ന തന്നെയാണ് ശക്തിമാന്‍ തിരിച്ചു വരുന്ന വിവരം ആരാധകരുമായി പങ്കുവെച്ചിരിക്കുന്നത്.മിനി സ്‌ക്രീനില്‍ നിന്ന് ബിഗ് സ്‌ക്രീനിലേക്കാണ് ശക്തിമാന്‍ തിരിച്ചെത്തുന്നത്.



ടിവി ചാനലിലോ, ഒടിടിയിലോ അല്ല, മറിച്ച് മൂന്ന് സിനിമകളായാണ് ശക്തിമാൻ തിരിച്ചെത്തുന്നത് എന്നാണ് മുകേഷ് ഖന്ന സോഷ്യല്‍ മീഡിയയില്‍ കുറിച്ചിരിക്കുന്നത്. ചിത്രത്തെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ വൈകാതെ തന്നെ പുറത്തുവിടുമെന്നും വലിയ പ്രൊഡക്ഷന്‍ ഹൗസുമായി ചര്‍ച്ചയിലാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

  • HASH TAGS
  • #Shakthiman
  • #Return