രാജ്യത്ത് 65 ലക്ഷം കടന്ന് കൊവിഡ് ബാധിതര്‍

സ്വലേ

Oct 04, 2020 Sun 01:18 PM

ഇന്ത്യയിൽ 65 ലക്ഷം കടന്ന് കൊറോണ ബാധിതര്‍. 24 മണിക്കൂറിനിടെ 75,829 പോസിറ്റീവ് കേസുകളും 940 മരണവും റിപ്പോര്‍ട്ട് ചെയ്തു. ആരോഗ്യമന്ത്രാലയത്തിന്റെ ഒടുവിലത്തെ കണക്കുകള്‍ പ്രകാരം രാജ്യത്തെ ആകെ പോസിറ്റീവ് കേസുകള്‍ 65,49,374 ആയി. ആകെ മരണം 1,01,782.


ചികിത്സയിലുള്ളവരുടെ എണ്ണം 9,37,625. രോഗമുക്തരുടെ എണ്ണം 55,09,967 ആയി ഉയര്‍ന്നു. അതേസമയം, രോഗമുക്തി നിരക്ക് 84.13 ശതമാനമായി ഉയര്‍ന്നു.

  • HASH TAGS
  • #Covid