രാഹുല്‍ ഗാന്ധി നയിക്കുന്ന ത്രിദിന ട്രാക്ടർ റാലിക്ക് ഇന്ന്‌ തുടക്കം

സ്വലേ

Oct 04, 2020 Sun 12:25 PM

ന്യൂഡല്‍ഹി: കാര്‍ഷിക ബില്ലിനെതിരെ പ്രതിഷേധിച്ച് രാഹുല്‍ ഗാന്ധി നയിക്കുന്ന ത്രിദിന ട്രാക്ടർ റാലി പഞ്ചാബിൽ തുടക്കം. ഹാഥ്റസിലെ ബലാല്‍സംഗത്തിനിരയായ പെണ്‍കുട്ടിയുടെ കുടുംബത്തെ ഇന്നലെ സന്ദര്‍ശിച്ചതിന് ശേഷമാണ് രാഹുലും സംഘവും ഇന്ന്‌ പഞ്ചാബിലെത്തിയത്. ഇന്ന്‌ തുടക്കം കുറിക്കുന്ന റാലി ഒക്ടോബർ 6 ന് അവസാനിക്കും. മൊഗയിൽ നിന്ന് തുടങ്ങി 50 കിലോമീറ്റര്‍ ദൂരെ പട്യാലയിലേക്കാണ് റാലി. കോവിഡ് ചട്ടങ്ങള്‍ പാലിച്ചുകൊണ്ടായിരിക്കും രാലി എന്ന് കോൺഗ്രസ്സ് അറിയിച്ചു.നിഹാൽ സിങ് വാലയിലെ ബദ്നി കലനിൽ നടക്കുന്ന പൊതുയോഗത്തോടെ ആദ്യദിന റാലിക്ക് തുടക്കം. പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിങ്, മറ്റു മന്ത്രിമാര്‍, എം പി, എംഎല്‍എമാര്‍ തുടങ്ങി പഞ്ചാബിലെ മുതിർന്ന കോണ്‍ഗ്രസ് നേതാക്കളെല്ലാം റാലിയില്‍ പങ്കെടുത്തു. 

  • HASH TAGS
  • #rahulgandhi
  • #punjab
  • #farmbill
  • #Tractorrally