കൊച്ചിയില്‍ നാവികസേനയുടെ ഗ്ലൈഡര്‍ തകര്‍ന്ന് രണ്ടുപേര്‍ മരിച്ചു

സ്വന്തം ലേഖകന്‍

Oct 04, 2020 Sun 09:43 AM

കൊച്ചിയില്‍ നാവികസേനയുടെ ഗ്ലൈഡര്‍ തകര്‍ന്നു വീണു രണ്ടു ഉദ്യേഗസ്ഥര്‍ മരിച്ചു. ഇന്ന് രാവിലെ ഏഴ് മണിയോടെയായിരുന്നു സംഭവം. പരീശീലന പറക്കലിനിടെയാണ് അപകടം സംഭവിച്ചത്. രാജീവ്,സുനില്‍ കുമാര്‍ എന്നീ ഉദ്യോഗസ്ഥരാണ് മരിച്ചത്. തോപ്പുപ്പടി ബിഒടി പാലത്തിനു സമീപമാണ് തകര്‍ന്നു വീണത്. അപകടത്തെ കുറിച്ച് അന്വേഷിക്കാന്‍ നേവി സമിതിയെ നിയോഗിച്ചു.  • HASH TAGS