രാഹുല്‍ ഗാന്ധിയും സംഘവും ഹാഥ്റസിലേക്ക്: അനുമതി നല്‍കി യു പി പോലീസ്

സ്വലേ

Oct 03, 2020 Sat 04:44 PM

ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശിലെ ഹാഥ്റസിൽ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ കുടുംബത്തെ സന്ദര്‍ശിക്കാൻ രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി മറ്റു കോൺഗ്രസ്സ് എംപിമാരടങ്ങുന്ന സംഘത്തിന് യു പി പോലീസ് അനുമതി നല്‍കി. പ്രിയങ്ക ഗാന്ധിയാണ് വാഹനം ഓടിക്കുന്നത്, മറ്റു രണ്ടു വാഹനങ്ങളിലായി എം പി മാരും ഡല്‍ഹി-നോയിഡ അതിര്‍ത്തി കടന്നു . രണ്ടാം തവണയാണ് രാഹുലും സംഘവും പെൺകുട്ടിയുടെ ബന്ധുക്കളെ കാണാന്‍ ശ്രമിക്കുന്നത്.മുമ്പ് നടന്ന ശ്രമത്തെ യുപി പോലീസ് നാടകീയ രംഗങ്ങള്‍ സൃഷ്ടിച്ച് തടഞ്ഞു. ഇത്തവണ ഡല്‍ഹി-നോയിഡ ഡയറക്ട് ഫ്ളൈവേയിൽ കനത്ത പോലീസ് സന്നാഹത്തോടെ ബാരിക്കേഡുകൾ തീര്‍ത്തിരുന്നു. ഉന്നത പോലീസ് ഉദ്യോഗസ്ഥരും അവിടെയുണ്ട്. എന്നാല്‍ അതിർത്തി അടച്ചിട്ടില്ലെന്നും സുരക്ഷ ഉറപ്പാക്കുകയാണ് ലക്ഷ്യമെന്നും യു പി പോലീസ് അറിയിച്ചു.

രാഹുല്‍ ഗാന്ധിയുടെ വരവിന് മുന്നോടിയായി യു പി കോണ്‍ഗ്രസ് അധ്യക്ഷന്‍ അജയ് കുമാര്‍ ലല്ലുവിനെ വീട്ട് തടങ്കലിലാക്കിയിരുന്നു.

  • HASH TAGS
  • #congress
  • #rahulgandhi
  • #up
  • #Rape
  • #Hathras

LATEST NEWS