അടൽ തുരങ്കപാത പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു

സ്വലേ

Oct 03, 2020 Sat 12:12 PM

മണാലി: രാജ്യത്തിന് അഭിമാനമായി ലോകത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയതും സമുദ്രനിരപ്പില്‍ നിന്ന്‌ ഏറ്റവും ഉയരത്തിലുള്ളതുമായ അടൽ തുരങ്കപാത പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു. കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ചുനടന്ന ചടങ്ങില്‍ പ്രതിരോധമന്ത്രി രാജ്നാഥ് സിങ്, ഹിമാചൽ പ്രദേശ് മുഖ്യമന്ത്രി ജയ്റാം താക്കൂര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.9.02 കിലോമീറ്റര്‍ നീളത്തിലുള്ള തുരങ്കം സമുദ്രനിരപ്പില്‍ നിന്ന് 3000 മീറ്റര്‍ ഉയരത്തിൽ ഹിമാചൽ പ്രദേശിലെ മണാലി-ലേ ഹൈവേയിലാണ് സ്ഥിതി ചെയ്യുന്നത്. അതിർത്തിയിലേക്ക് യുദ്ധസാമഗ്രികൾ കാലതാമസം കൂടാതെ എത്തിക്കാനും, സഞ്ചാരികള്‍ക്ക് യാത്ര എളുപ്പമാക്കാനും, ശൈത്യകാലത്ത് കനത്ത മഞ്ഞില്‍ അടുത്തുള്ള ജില്ലകളെ ഹിമാചലിൻ്റെ മറ്റു ജില്ലകളുമായി ബന്ധിപ്പിക്കാനും തുരങ്കപാത സഹായകമാകും.

  • HASH TAGS
  • #primeminister
  • #Himanchal
  • #narendramodi
  • #Inauguration
  • #Tunnel
  • #Manali