കോവിഡ് :എട്ട് ജില്ലകളില്‍ നിയന്ത്രണങ്ങൾ ശക്തമാക്കി

സ്വലേ

Oct 02, 2020 Fri 08:55 PM

കൊറോണ വ്യാപനം തുടരുന്ന സാഹചര്യത്തിൽ  സംസ്ഥാനത്ത് കലക്ടര്‍മാര്‍ നിരോധനാജ്ഞ പ്രഖ്യാപിക്കുന്നു. തിരുവനന്തപുരം, എറണാകുളം, കോഴിക്കോട്, പാലക്കാട്,തൃശൂര്‍, ഇടുക്കി, മലപ്പുറം, കോട്ടയം ജില്ലകളില്‍ ഉത്തരവായി. കടകള്‍ക്കുമുന്നില്‍ ഉള്‍പ്പെടെ പൊതുസ്ഥലത്ത് ഒരുസമയം അഞ്ചുപേരില്‍ അധികം കൂടരുത്. പൊതുഗതാഗത്തിന് നിയന്ത്രണമുണ്ടാകില്ല.
വിവാഹം, മരണാനന്തര ചടങ്ങുകളിൽ നിലവിലുള്ള ഇളവ് തുടരും. വിവാഹത്തിന് അൻപത് പേർക്കും സംസ്‌കാര ചടങ്ങുകളിൽ 20 പേർക്കുമാണ് പങ്കെടുക്കാൻ അനുമതി. സർക്കാർ, രാഷ്ട്രീയ, മത, സാംസ്‌കാരിക ചടങ്ങുകളിൽ 20 പേർക്ക് മാത്രം പങ്കെടുക്കാം. സർക്കാർ ഓഫീസുകളും ബാങ്കുകളും തുറന്നു പ്രവർത്തിക്കും. പൊതു പരീക്ഷകൾക്ക് മാറ്റമുണ്ടാകില്ല. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചായിരിക്കും പരീക്ഷ നടത്തുക. പൊതുഗതാഗതം തടയില്ല.  കണ്ടെയ്ൻമെന്റ് സോണുകൾ കേന്ദ്രീകരിച്ച് കൂടുതൽ നിയന്ത്രണങ്ങൾ ഉണ്ടാകും.

  • HASH TAGS
  • #kerala
  • #ernakulam
  • #thiruvanathapuram
  • #curfew