സംസ്ഥാനത്ത് ഇന്ന്‌ 9258 കോവിഡ് രോഗികള്‍:ആയിരം കടന്ന് നാല് ജില്ലകള്‍

സ്വലേ

Oct 02, 2020 Fri 06:36 PM

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന്‌ 9258 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. കേരളത്തില്‍ ഇതുവരെയുള്ള പ്രതിദിന കണക്കില്‍ ഏറ്റവും ഉയരുന്നതാണ് ഇന്നത്തെത്. നാലു ജില്ലകളിൽ ഇന്ന്‌ രോഗികള്‍ ആയിരം കടന്നു. കോഴിക്കോട് 1146, തിരുവനന്തപുരം 1096, എറണാകുളം 1042, മലപ്പുറം 1016 എന്നിങ്ങനെയാണ് കണക്കുകള്‍. ഇതോടൊപ്പം മറ്റു ജില്ലകളിൽ കൊല്ലം 892, തൃശൂര്‍ 812, പാലക്കാട് 633, കണ്ണൂര്‍ 625, ആലപ്പുഴ 605, കാസര്‍ഗോഡ് 476, കോട്ടയം 432, പത്തനംതിട്ട 239, ഇടുക്കി 136, വയനാട് 108   പേര്‍ക്കും രോഗം സ്ഥിരീകരിച്ചു.93 ആരോഗ്യ പ്രവർത്തകറുൾപ്പടെ 8274 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 20 മരണങ്ങളാണ് ഇന്ന്‌ രേഖപ്പെടുത്തിയത്.

  • HASH TAGS
  • #kerala
  • #highcourt
  • #today
  • #Covid