രാഹുൽ ഗാന്ധിയേയും പ്രിയങ്കാ ഗാന്ധിയേയും ഉത്തർപ്രദേശ് പൊലീസ് അറസ്റ്റ് ചെയ്തു

സ്വ ലേ

Oct 01, 2020 Thu 05:49 PM

ലഖ്‌നൗ: ഹഥ്രാസില്‍ മരിച്ച ദളിത് പെണ്‍കുട്ടിയുടെ കുടുംബത്തെ സന്ദര്‍ശിക്കാനായി തിരിച്ച കോണ്‍ഗ്രസ് നേതാക്കളായ രാഹുല്‍ ഗാന്ധിയേയും പ്രിയങ്ക ഗാന്ധിയേയും പോലീസ് കസ്റ്റഡിയിലെടുത്തു.ഐപിസി സെക്ഷൻ 188 പ്രകാരമാണ് അറസ്റ്റ് ചെയ്തതെന്ന് പൊലീസ് അറിയിച്ചു. ഇരുവരേയും ഗസ്റ്റ് ഹൗസിലേക്ക് മാറ്റി.



ഹത്‌റാസിൽ കൊല്ലപ്പെട്ട പെൺകുട്ടിയുടെ വീട്ടിലേക്കുള്ള യാത്രാ മധ്യേയാണ് രാഹുലിനേയും പ്രിയങ്കയേയും പൊലീസ് അറസ്റ്റ് ചെയ്തത്. ഡല്‍ഹി-ഉത്തര്‍പ്രദേശ് അതിര്‍ത്തിയില്‍ രാഹുല്‍ ഉള്‍പ്പെടെയുള്ളവരെ പൊലീസ് തടഞ്ഞു. തുടര്‍ന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകരും പൊലീസും തമ്മില്‍ ഉന്തും തള്ളുമുണ്ടായി. ഇതിനിടെ രാഹുല്‍ ഗാന്ധി നിലത്തുവീണു. രാഹുലിനേയും സംഘത്തേയും ഒരു കാരണവശാലും ഹത്‌റാസിലേക്ക് കടത്തിവിടില്ലെന്ന് പൊലീസ് പറഞ്ഞു. ഒറ്റയ്ക്കായാലും ഹത്‌റാസിലേക്ക് പോകുമെന്നും ഏത് വകുപ്പ് ചുമത്തി പൊലീസ് കേസെടുക്കുമെന്ന് അറിയണമെന്നും രാഹുല്‍ പറഞ്ഞു.

  • HASH TAGS
  • #rahulgandhi