സ്വര്‍ണവില കുറഞ്ഞു ;പവന് 37,280 രൂപ

സ്വ ലേ

Oct 01, 2020 Thu 04:54 PM

കൊച്ചി: കേരളത്തിൽ സ്വര്‍ണവില കുറഞ്ഞു.  പവന് 80 രൂപ കുറഞ്ഞു  37,280 രൂപയാണ് വില. ഗ്രാമിന് 4660 രൂപയുമാണ്.


ദേശീയ വിപണിയിലും സ്വര്‍ണ വില കുറഞ്ഞു. ആഗോള വിപണിയില്‍ സ്വര്‍ണവില സ്ഥിരതയാര്‍ജിച്ചു. സ്പോട്ട് ഗോള്‍ഡ് വില ഔണ്‍സിന് 1,884.67 ഡോളറിലാണ് വ്യാപാരം നടക്കുന്നത്.എംസിഎക്സില്‍ 10 ഗ്രാം തനിത്തങ്കത്തിന്റെ വില 50,305 രൂപ നിലവാരത്തിലാണ്.

  • HASH TAGS
  • #Gold