തിരുവനന്തപുരം സ്വര്‍ണക്കടത്തിലെ മുഖ്യകണ്ണി കാരാട്ട് ഫൈസലെന്ന് കസ്റ്റംസ്

സ്വന്തം ലേഖകന്‍

Oct 01, 2020 Thu 01:04 PM

സ്വര്‍ണ്ണക്കടത്തിലെ മുഖ്യകണ്ണി കാരാട്ട് ഫൈസലെന്ന് കസ്റ്റംസ്. കെ ടി റമീസ് ഉള്‍പ്പെടെയുള്ള പ്രതികളുടെ മൊഴി ഫൈസലിന് എതിരാണെന്നും കസ്റ്റംസ്. ഇന്ന് രാവിലെയാണ് കൊടുവള്ളിയിലെ വീട്ടിലെ റെയ്ഡിന് ശേഷം കാരാട്ട് ഫൈസലിനെ കസ്റ്റംസ് കസ്റ്റഡിയിലെടുത്തത്. ലോക്കല്‍ പൊലീസിനെ പോലും അറിയിക്കാതെ അതീവ രഹസ്യമായാണ് ഫൈസലിന്റെ വീട്ടില്‍ ഇന്ന് വെളുപ്പിന് കസ്റ്റംസ് റെയ്ഡ് നടത്തിയത്. റെയ്ഡില്‍ സുപ്രധാന രേഖകള്‍ പിടിച്ചെടുത്തതായാണ് വിവരം.


  • HASH TAGS