അണ്‍ലോക് 5:പകുതി സീറ്റുകളോടെ തീയേറ്ററുകൾ തുറക്കാം, സ്കൂളുകൾ തുറക്കുന്ന കാര്യം സംസ്ഥാനങ്ങൾക്ക് തീരുമാനിക്കാം

സ്വലേ

Sep 30, 2020 Wed 11:12 PM

ന്യൂഡല്‍ഹി: അണ്‍ലോക്ക് 5 ന്റെ ഭാഗമായി സിനിമ തിയേറ്ററുകൾ 50 ശതമാനം സീറ്റുകളോടെ തുറക്കാമെന്ന് കേന്ദ്ര സര്‍ക്കാര്‍. അണ്‍ലോക്ക് 5 ന്റെ ഭാഗമായി കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കിയ മാര്‍ഗ്ഗനിര്‍ദ്ദേശത്തിൽ തിയറ്ററുകൾകൊപ്പം പാർക്കുകൾ കായിക താരങ്ങൾക്ക് പരീശിലനത്തിനായി സ്വിമ്മിങ് പൂളുകൾ എന്നിവ തുറക്കാനുള്ള അനുമതിയും നല്‍കുന്നുണ്ട്. ഒക്ടോബർ 15 മുതലാണ് ഇതിനുളള അനുവാദം. ഒക്ടോബർ 15 ന് ശേഷം സ്കൂളുകൾ തുറക്കണോ വേണ്ടയോ എന്ന് സംസ്ഥാന സർക്കാരുകൾക്ക് തീരുമാനിക്കാം. എന്നാൽ രക്ഷിതാക്കളുടെ സമ്മതത്തോടെ മാത്രമേ അനുവദിക്കുകയുള്ളൂ.ഇളവുകള്‍ കൺടെയ്മെന്റ് സോണിന് പുറത്തുമാത്രമാണ്. ഇതോടൊപ്പം കേന്ദ്ര സര്‍ക്കാരിനെ മുൻകൂട്ടി അറിയിക്കാതെ പ്രാദേശിക ലോക്ഡൗണുകൾ കൺടെയ്മെന്റ് സോണിന് പുറത്ത്‌ പാടില്ലെന്നും മാര്‍ഗനിര്‍ദേശത്തിൽ പറയുന്നു.പൊതു പരിപാടികള്‍ മുന്‍പ് ഉള്ള പോലെ പരമാവധി 100 പേർക്കാണ് പങ്കെടുക്കാനാകുക. അന്തർ സംസ്ഥാന യാത്രകൾക്കും തടസ്സമില്ല.

  • HASH TAGS
  • #Covid
  • #lockdown
  • #unlock
  • #Theatre