എം ശിവശങ്കറിന് സസ്പെന്‍ഷന്‍ ദിവസം മുതൽ ഒരു വര്‍ഷത്തേക്ക് അവധി

സ്വലേ

Sep 30, 2020 Wed 08:28 PM

തിരുവനന്തപുരം: സ്വര്‍ണ്ണക്കടത്ത് കേസിൽ ആരോപണവിധേയനായി സസ്പെൻഷനിലുള്ള മുഖ്യമന്ത്രിയുടെ മുൻ പേഴ്സണല്‍ സെക്രട്ടറി എം ശിവശങ്കറിന് ഒരു വര്‍ഷത്തേക്ക് സര്‍ക്കാര്‍ അവധി അനുവദിച്ചു. സസ്പെന്‍ഷൻ കാലം തൊട്ട് ഒരു വര്‍ഷത്തേക്കാണ് അവധി. ജൂലൈ ഏഴ് മുതലാണ് ശിവശങ്കർ സസ്പെന്‍ഷനിലായത്.


സസ്പെന്‍ഷന്‍ കാലാവധി യിൽ അവധി കൊടുക്കുന്നത് അസാധാരണമാണ്. എന്നാൽ കാലാവധി തീരുന്നതിന് മുമ്പ് ശിവശങ്കറിന് അവധി നല്‍കി. സ്വകാര്യ ആവശ്യത്തിന്  അദ്ദേഹത്തിന് അവകാശമുള്ള അവധി നല്‍കിയതാണെന്നാണ് പൊതുഭരണ വകുപ്പ് ഇറക്കിയ ഉത്തരവില്‍ പറയുന്നത് . ഈ സാഹചര്യത്തില്‍ സസ്പെന്‍ഷന്‍ സമയം മുതൽ അവധി ഇരിക്കുന്നത് വരെയുളള ശമ്പളം ശിവശങ്കറിന് ലഭിക്കും.

  • HASH TAGS