ബാബറി മസ്ജിദ് തകര്‍ത്ത കേസില്‍ എല്ലാ പ്രതികളെയും വെറുതെ വിട്ടു

സ്വലേ

Sep 30, 2020 Wed 01:51 PM

ന്യൂഡല്‍ഹി: ബാബറി മസ്ജിദ് തകര്‍ത്ത കേസില്‍ എല്‍.കെ അദ്വാനി, ഉമാഭാരതി, കല്യാണ്‍ സിങ്, മുരളീ മനോഹര്‍ ജോഷി ഉള്‍പ്പടെ 32 പ്രതികളേയും കോടതി വെറുതെവിട്ടു. 2,000 പേജുള്ള ഉത്തരവ് വായിച്ച സിബിഐ ജഡ്ജി സുരേന്ദ്ര കുമാർ യാദവാണ്  പ്രതികള്‍ക്കെതിരെ ശക്തമായ തെളിവുകളില്ലെന്ന് കാണിച്ച് പ്രതികളെ വെറുതെ വിട്ടത്. 


1992 ൽ അയോധ്യ പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത ക്രൈം നമ്പർ 197 / 1992 , ക്രൈം നമ്പർ 198/1992 എന്നീ കേസുകളിലെ വിധിയാണ് ഇന്ന് കോടതി പറഞ്ഞത് . 28 വര്‍ഷങ്ങള്‍ക്ക് ശേഷം വിധി പറയുന്ന 48 പ്രതികളുള്ള കേസില്‍ 32 പേരാണ് ജീവിച്ചിരിക്കുന്നത്. 


സെപ്റ്റംബർ 30 നകം വിധി പുറപ്പെടുവിക്കാൻ ആവശ്യപ്പെട്ട സുപ്രീംകോടതിയുടെ നിർദേശപ്രകാരമാണ് തീയതി നിശ്ചയിച്ച് ഇന്ന്‌ വിധി പറഞ്ഞത്.

  • HASH TAGS
  • #verdict
  • #babarimasjidh
  • #Free