ജ്വല്ലറി നിക്ഷേപ തട്ടിപ്പ് കേസ് ; എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും അന്വേഷിക്കുന്നു

സ്വന്തം ലേഖകന്‍

Sep 30, 2020 Wed 09:37 AM

കാസര്‍കോട്: എം.എല്‍.എ എം സി കമറുദ്ദീന്‍  പ്രതിയായ ജ്വല്ലറി നിക്ഷേപ തട്ടിപ്പ് കേസ് എന്‍ഫോഴ്സ്മെന്‍്റ് ഡയറക്ടറേറ്റും അന്വേഷിക്കുന്നു. എന്‍ഫോഴ്സ്മെന്‍്റ് ചന്തേര പൊലീസില്‍ നിന്ന് എഫ്‌ഐആര്‍ വിവരങ്ങള്‍ ചോദിച്ചറിഞ്ഞു. ചന്തേര സ്റ്റേഷനിലാണ് കമറുദ്ദീന്റെ ജ്വല്ലറി നിക്ഷേപ തട്ടിപ്പുമായി ബന്ധപ്പെട്ട എറ്റവും കൂടുതല്‍ കേസുകളുള്ളത്.


ഫാഷന്‍ ജ്വല്ലറി  തട്ടിപ്പുമായി ബന്ധപ്പെട്ട കമ്പനി  ഡയറക്ടര്‍മാരുടെ വിവരങ്ങളും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്‌ട്രേറ്റ് ശേഖരിച്ചു. 42 ഡയറക്ടര്‍മാരുടെ വിവരങ്ങളാണ് ശേഖരിച്ചത്.


 

  • HASH TAGS
  • #kasargod