നിരീക്ഷണത്തിനായി മാലദ്വീപിന് ഡോണിയർ വിമാനം നല്‍കി ഇന്ത്യ

സ്വലേ

Sep 29, 2020 Tue 06:13 PM

ന്യൂഡല്‍ഹി:കടലിൽ നിരീക്ഷണം നടത്തുന്നതിനായി ഇന്ത്യ മാലദ്വീപിന് ഡോണിയർ വിമാനം   നല്‍കി. പ്രവര്‍ത്തന ചിലവുകള്‍ ഇന്ത്യ വഹിച്ച് മാലദ്വീപ് നാഷണൽ ഡിഫന്‍സ് ഫോഴ്സ് (എംഎൻഡിഎഫ്) ആണ്‌ വിമാനം ഉപയോഗിക്കുക.


ഇന്ത്യയും മാലദ്വീപും ഇന്ത്യൻ മഹാസമുദ്രത്തിൽ സംയുക്തമായി നടത്തുന്ന നിരീക്ഷണങ്ങള്‍ കൂടുതൽ ശക്തിപ്പെടുത്താനാകും. ഇതോടെ ചൈനീസ് കപ്പലുകളുടെ നീക്കങ്ങളും മറ്റു വിവരങ്ങളും ഇന്ത്യക്ക് ലഭിക്കും.


ഇരുരാജ്യങ്ങളിലേയും സര്‍ക്കാറുകൾ ഏര്‍പ്പെട്ട കരാറിന്റെ അടിസ്ഥാനത്തിലാണ് ഡോണിയർ വിമാനം കൈമാറിയത്. ഇന്ത്യൻ നാവികസേനയാണ് വിമാനത്തിന്റെ പൈലറ്റുമാർക്കും എഞ്ചിനീയർമാർക്കും പരിശീലനം നല്‍കിയത്.

  • HASH TAGS
  • #india
  • #Maldives
  • #Indianoccean