ലൈഫ് മിഷൻ സിഇഒയ്ക്ക് സിബിഐ നോട്ടീസ്

സ്വലേ

Sep 29, 2020 Tue 05:21 PM

ലൈഫ് മിഷൻ സിഇഒ യു വി ജോസിന് സിബിഐ നോട്ടീസ്. ലൈഫ് മിഷൻ പദ്ധതിയുമായി ബന്ധപ്പെട്ട് അടുത്തമാസം അഞ്ചിന് ഹാജരാക്കണമെന്നാവശ്യപ്പെട്ടാണ് നോട്ടിസ്.


വടക്കാഞ്ചേരി ലൈഫ് മിഷൻ പദ്ധതിയുമായി ബന്ധപ്പെട്ട് വന്‍ അഴിമതി നടന്നിട്ടുണ്ടെന്ന് സിബിഐ കണ്ടെത്തിയതിനെ തുടര്‍ന്നാണ് നോട്ടിസ്. നാലുകോടിയിലേറെ രൂപ വിവിധ ഏജന്‍സികള്‍ക്ക് കമ്മീഷന്‍ കൊടുത്തതായി തെളിഞ്ഞിട്ടുണ്ട്. സ്വപ്ന സുരേഷ് അടക്കമുള്ളവര്‍ക്ക് എങ്ങനെയാണ് കമ്മീഷന്‍ ലഭിച്ചതെന്നും പരിശോധിക്കും.

  • HASH TAGS
  • #kerala
  • #Ceo
  • #Cbi
  • #Lifemission
  • #Notice