അശ്ശീല,അധിക്ഷേപ വ്യാജ വീഡിയോകള്‍ക്കെതിരെ കടുത്ത നടപടിയെടുക്കാന്‍ സര്‍ക്കാര്‍ തീരുമാനം

സ്വന്തം ലേഖകന്‍

Sep 29, 2020 Tue 04:12 PM

സാമൂഹ്യമാധ്യമങ്ങളിലൂടെയും മ്റ്റു ചാനലുകളിലൂടെയും വരുന്ന അശ്ശീല,അധിക്ഷേപ വ്യാജ വീഡിയോകള്‍ക്കെതിരെ കടുത്ത നടപടിയെടുക്കാന്‍ സര്‍ക്കാര്‍ തീരുമാനം. ലൈംഗിക അധിക്ഷേപം കൂടാതെ വ്യാജ വാര്‍ത്തകളും വ്യക്തിഹത്യകളും നടത്തുന്ന സ്വകാര്യ വ്യകതികള്‍ക്കും ഓണ്‍ലൈന്‍ മീഡിയകള്‍ക്കും എതിരെ കടുത്ത നടപടി എടുക്കാനാണ് സര്‍ക്കാര്‍ ഒരുങ്ങുന്നത്. വിമര്‍ശനമാകാം എന്നാല്‍ അധിക്ഷേപം ഉയര്‍ത്തുന്ന വ്‌ളോഗര്‍മാരെ നിയന്ത്രിക്കാനാണ് സര്‍ക്കാന്‍ തീരുമാനം. പത്രങ്ങളും ചാനലുകളും സഭ്യമായ ഭാഷയില്‍ വിമര്‍ശനങ്ങള്‍ നടത്തുമ്പോള്‍ ഓണ്‍ലൈന്‍ മാധ്യമങ്ങളില്‍ സെന്‍സറിങ് ഇല്ലന്നും സോഷ്യല്‍ മീഡിയയില്‍ സജീവമായ ജനതയെ ആകര്‍ഷിക്കാന്‍ ഇവര്‍ക്കു സാധിക്കുന്നുവെന്നും സര്‍ക്കാര്‍ പറയുന്നു.മന്ത്രിമാരെയും കുടുംബങ്ങളെയും ഉദ്യോഗസ്ഥരെയും കുറിച്ചു അപവാദം പ്രചരിപ്പിക്കുന്ന ഇക്കൂട്ടര്‍ക്കെതിരെ യൂട്യൂബില്‍ പരാതിപ്പെടുകയും ഒപ്പം സൈബര്‍ നിയമങ്ങളുടെ പരിധിയില്‍ നിന്ന് കൊണ്ടു നിയന്ത്രണം കൊണ്ടുവരാനുമാണ് സര്‍ക്കാര്‍ തീരുമാനം. ഇത്തരത്തില്‍ സര്‍ക്കാരിനെയോ സ്ഥാപനങ്ങളെയോ വ്യകതികളെയോ അധിക്ഷേപിക്കുന്നവര്‍ക്കെതിരെ നിയമ നിര്‍മാണത്തിനുള്ള സാധ്യതയും സര്‍ക്കാര്‍ ആരായുന്നുണ്ട്. 


നടി ഭാഗ്യലക്ഷ്മിയെയും മറ്റു സ്ത്രീക