ബ​ഹി​രാ​കാ​ശ​ത്തേ​ക്ക് മ​നു​ഷ്യ​നെ അ​യ​യ്ക്കാ​നൊ​രു​ങ്ങി ഐ​എ​സ്‌ആ​ര്‍​ഒ

സ്വ ലേ

Jun 14, 2019 Fri 12:09 AM

ന്യൂ​ഡ​ല്‍​ഹി: ബ​ഹി​രാ​കാ​ശ​ത്തേ​ക്ക് മ​നു​ഷ്യ​നെ അ​യ​യ്ക്കാ​നൊ​രു​ങ്ങി ഐ​എ​സ്‌ആ​ര്‍​ഒ. ഗ​ഗ​ന്‍​യാ​ന്‍ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി 2022ലെ ​സ്വ​ത​ന്ത്ര്യ ദി​ന​ത്തി​ല്‍ മ​നു​ഷ്യ​നെ ബ​ഹി​രാ​കാ​ശ​ത്തേ​ക്ക് അ​യ​യ്ക്കാ​നാ​ണ് പദ്ധതി. ബ​ഹി​രാ​കാ​ശ യാ​ത്രി​ക​ര്‍​ക്കു​ള്ള പ​രി​ശീ​ല​നം ന​ല്‍​കു​ക ഇ​ന്ത്യ​യി​ല്‍ ത​ന്നെ​യാ​യി​രി​ക്കും. ആ​റ് മാ​സ​ത്തി​നു​ള്ളി​ല്‍ ബ​ഹി​രാ​കാ​ശ യാ​ത്രി​ക​രെ തെ​ര​ഞ്ഞെ​ടു​ക്കും. 


ര​ണ്ടോ മൂ​ന്നോ പേ​രാ​യി​രി​ക്കും പ്ര​ഥ​മ ഗ​ഗ​ന്‍​യാ​ന്‍ ദൗ​ത്യ​ത്തി​ലു​ണ്ടാ​കു​ക​യെ​ന്ന് ഐ​എ​സ്‌ആ​ര്‍​ഒ ചെ​യ​ര്‍​മാ​ന്‍ കെ. ​ശി​വ​ന്‍ വാ​ര്‍​ത്താ​സ​മ്മേ​ള​ന​ത്തി​ല്‍ പ​റ​ഞ്ഞു. 10,000 കോ​ടി രൂ​പ​യാ​ണ് ഇ​തി​നാ​യി കേ​ന്ദ്ര​മ​ന്ത്രി​സ​ഭ അ​നു​വ​ദി​ച്ചി​രി​ക്കു​ന്ന​ത്.ബ​ഹി​രാ​കാ​ശ​നി​ല​യം സ്ഥാ​പി​ക്കാ​നും ഇ​ന്ത്യ പ​ദ്ധ​തി​യി​ടു​ന്നു​ണ്ട്. 2030ല്‍ ​സ്വ​ന്ത​മാ​യി ഒ​രു ബ​ഹി​രാ​കാ​ശ​നി​ല​യം സ്ഥാ​പി​ക്കാ​നാ​ണ് പ​ദ്ധ​തി.

  • HASH TAGS
  • #ഐ​എ​സ്‌ആ​ര്‍​ഒ