ഗൂഗിൾ മീറ്റിൽ സെപ്റ്റംബര്‍ 30 മുതൽ 60 മിനിറ്റ്‌ മാത്രം സൗജന്യം

ഫർഹാന തസ്നി

Sep 28, 2020 Mon 09:30 PM

ഗൂഗിൾ മീറ്റിൽ സെപ്റ്റംബര്‍ 30 മുതൽ 60 മിനിറ്റ്‌ മാത്രം സൗജന്യം


വർക്ക് ഫ്രം ഹോം, പഠനം, കോണ്‍ഫറന്‍സ്  തുടങ്ങിയെല്ലാം വീട്ടിലിരുന്ന്‌ ചെയ്യാൻ ലോകമെമ്പാടുമുള്ള ജനങ്ങൾ കൂടുതലായി ഉപയോഗിച്ചുവരുന്ന പ്രധാന ആപ്ലിക്കേഷനിലൊന്നാണ് ഗൂഗിള്‍ മീറ്റ്. ആപ്പ് സൗജന്യമായി ലഭ്യമായതും ഉപയോഗിക്കാന്‍ സുഖകരവുമായതിനാൽ മറ്റു ആപ്ലിക്കേഷനിൽ നിന്നും ഗൂഗിള്‍ മീറ്റിനെ കൂടുതൽ ആളുകളിലേക്ക് എത്തിച്ചു.


എന്നാല്‍ ഗൂഗിൾ പുതിയ നിയന്ത്രണങ്ങള്‍ ഗൂഗിൾ മീറ്റിന് കൊണ്ടുവരികയാണ്. ഈ മാസം 30 മുതൽ ഗൂഗിള്‍ മീറ്റിന്റെ ഉപയോഗപരിധി 60 മിനിറ്റാക്കി ചുരുക്കും. ഈ വര്‍ഷം ഏപ്രിൽ തൊട്ട് ഉപയോഗപരിധി 60 മിനിറ്റാക്കാൻ ഗൂഗിൾ തീരുമാനിച്ചിരുന്നു. പിന്നീട്‌ സെപ്റ്റംബര്‍ വരെ ഈ നിയന്ത്രണം നടപ്പിൽ വരുത്തുന്നത് ഗൂഗിൾ താമസിപ്പിച്ചു.


ഇതോടൊപ്പം ജിസ്യൂട്ട്, ജിസ്യൂട്ട് ഫോര്‍ എഡ്യുക്കേഷന്‍ എന്നിവ ഉപയോഗിക്കുന്നവര്‍ക്ക് അഡ്വാന്‍സ് ഫീച്ചറുകളിലേക്കുള്ള അക്സസ്, ഒറ്റ ഡൊമൈൻ ഉപയോഗിച്ച് 100,000 ന് മുകളില്‍ ആളുകള്‍ക്ക് ലൈവ് സ്ട്രീമിങ്, 250 പേരെ ഉള്‍പ്പെടുത്താനുള്ള ഫീച്ചറുകളിലും ഈ മാസം 30 മുതൽ നിയന്ത്രണങ്ങൾ ഉണ്ടാകും.പ്രതിമാസം 25 ഡോളർ, ഏകദേശം 1843 രൂപയാണ് ഗൂഗിള്‍ മീറ്റ് ഇതുവരെയുള്ള പല സൗജന്യ സേവനങ്ങള്‍ ലഭ്യമാകാൻ സർവീസ് ചാർജായി ഈടാക്കുക.

  • HASH TAGS
  • #Google
  • #googlemeet
  • #paidservice