സംസ്ഥാനത്ത് ഇന്ന് കൊറോണ ബാധിച്ച് 20 മരണം സ്ഥിരീകരിച്ചു

സ്വന്തം ലേഖകന്‍

Sep 28, 2020 Mon 06:54 PM

കേരളത്തില്‍ ഇന്ന് കൊറോണ ബാധിച്ച് 20 മരണം സ്ഥിരീകരിച്ചു. സംസ്ഥാനത്ത് ഇന്ന് 4,538 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 3,997 പേര്‍ക്കും സമ്പര്‍ക്കം മൂലമാണ് രോഗബാധ. 249 പേരുടെ ഉറവിടം വ്യക്തമല്ല. രോഗബാധ സ്ഥിരീകരിച്ചവരില്‍ 67 പേര്‍ ആരോഗ്യപ്രവര്‍ത്തകരാണ്. 3,347 പേര്‍ രോഗമുക്തരായി. സംസ്ഥാനത്ത് ഇതുവരെ 1,79922 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 57,879 പേര്‍ ചികിത്സയിലുണ്ട്.

  • HASH TAGS