ചികിത്സ കിട്ടാതെ ഇരട്ടകുട്ടികളുടെ മരണം ; അന്വേഷിക്കാന്‍ ഉത്തരവിറക്കി ആരോഗ്യമന്ത്രി

സ്വന്തം ലേഖകന്‍

Sep 28, 2020 Mon 12:31 PM

ചികത്സ നിഷേധിക്കപ്പെട്ട് മലപ്പുറത്ത് ഇരട്ടക്കുട്ടികള്‍ മരിച്ചത് അന്വേഷിക്കാന്‍ ഉത്തരവിറക്കി ആരോഗ്യമന്ത്രി കെകെ ഷൈലജ.  കൊണ്ടോട്ടി കിഴിശ്ശേരി സ്വദേശി ശരീഫ്- സഹല ദമ്പതികളുടെ കുട്ടികളാണ് ഇന്നലെ മരിച്ചത്. കൊവിഡ് മുക്തയായ ഗര്‍ഭിണിയായ യുവതിക്ക് മഞ്ചേരി മെഡിക്കല്‍ കോളജ് ഉള്‍പ്പെടെ മൂന്ന് ആശുപത്രികള്‍ ചികിത്സ നിഷേധിക്കുകയായിരുന്നു. പ്രസവത്തെ തുടര്‍ന്ന് രക്തസ്രാവമുണ്ടായ യുവതി തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്. ചികിത്സ തേടി 14 മണിക്കൂര്‍ അലഞ്ഞതിന് ശേഷമാണ് ഗര്‍ഭിണിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിക്ക് ആരോഗ്യമന്ത്രി നിര്‍ദേശം നല്‍കി. സംഭവത്തില്‍ കനത്ത പ്രതിഷേധവുമായി പ്രതിപക്ഷ സംഘടനകള്‍ രംഗത്തെത്തിയിട്ടുണ്ട്. യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ മെഡിക്കല്‍ കോളജിലേക്ക് മാര്‍ച്ച് നടത്തുന്നുണ്ട്. പൊലീസും സംഭവസ്ഥലത്തുണ്ട്. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരും ഇന്ന് മെഡിക്കല്‍ കോളജിലേക്ക് മാര്‍ച്ച് നടത്തും. ഇന്നലെ എംഎസ്എഫും പ്രതിഷേധ പ്രകടനം നടത്തിയിരുന്നു.

  • HASH TAGS