ആത്മഹത്യ നാടകം പൊളിഞ്ഞു, പെരിയാറില്‍ ചാടിയ ആളെ കോട്ടയത്ത് നിന്ന് പിടികൂടി

സ്വലേ

Sep 27, 2020 Sun 07:34 PM

പെരിയാറില്‍ ചാടി ജീവനൊടുക്കി എന്ന് കരുതിയ യുവാവിനെ കോട്ടയത്ത് നിന്നും ജീവനോടെ പൊലീസ് പിടികൂടി. മുപ്പത്തടം കീലേടത്ത് സുധീറിനെ (38) യാണ് ആലുവ പോലീസ് കോട്ടയത്ത് നിന്ന് പിടികൂടിയത്. കടബാധ്യത കാരണമാണ് താൻ ആത്മഹത്യ നാടകം കളിച്ചതെന്ന് പോലീസിനോട് പറഞ്ഞു.


വെള്ളിയാഴ്ചയാണ് താൻ വെള്ളത്തില്‍ ചാടിയതായി തെറ്റിദ്ധരിപ്പിക്കുന്ന രീതിയില്‍ വസ്ത്രവും ചെരുപ്പും പെരിയാറിന്റെ കരയില്‍ നിന്നും ലഭിച്ചത്. തുടര്‍ന്ന് പോലീസും അഗ്നിരക്ഷാസേനയും സ്ഥലത്തെത്തി തിരച്ചില്‍ നടത്തി. ലക്ഷങ്ങളുടെ സാമ്പത്തിക ബാധ്യതയുള്ളതിനാൽ സുധീർ ആത്മഹത്യ ചെയ്തതായി നിഗമനം പക്ഷേ മണിക്കൂറോളം തിരച്ചില്‍ നടത്തിയിട്ടും സുധീറിനെ കണ്ടത്താനായില്ല.


ശനിയാഴ്ച നടത്തിയ തിരച്ചിലിലും നിരാശരായി മടങ്ങേണ്ടിവന്നു. എന്നാൽ സുധീര്‍ കോട്ടയത്തുണ്ടെന്ന വിവരം വീട്ടില്‍ വിളിച്ച് പറഞ്ഞ വിവരം ഇയാളുടെ സഹോദരനും ഭാര്യയും പൊലീസിനെ അറിയിച്ചു. കോട്ടയത്ത് നിന്നും ഇയാളെ ആലുവ സി ഐ യുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം പിടികൂടി.

  • HASH TAGS
  • #kerala
  • #arrested
  • #suicide
  • #Fake