കൊറോണ : കോഴിക്കോട് ജില്ലയിൽ കൂടുതല്‍ നിയന്ത്രണം ഏര്‍പ്പെടുത്തി

സ്വന്തം ലേഖകന്‍

Sep 27, 2020 Sun 06:11 PM

കൊറോണ വ്യാപനം രൂക്ഷമായ കോഴിക്കോട് ജില്ലയിൽ കൂടുതല്‍ നിയന്ത്രണം ഏര്‍പ്പെടുത്തി. വിവാഹ ചടങ്ങുകളില്‍ 50 പേര്‍ക്ക് മാത്രം പങ്കെടുക്കാം.ആരാധനാലയങ്ങളില്‍ 50 പേര്‍ക്ക് മാത്രമായിരിക്കും പ്രവേശനം. ശവസംസ്കാരണ ചടങ്ങുകളില്‍ പങ്കെടുക്കാവുന്നവരുടെ എണ്ണം 20 ആയി നിശ്ചയിച്ചു. ചടങ്ങുകളില്‍ പങ്കെടുക്കുന്നവരുടെ വിവരങ്ങള്‍ ശേഖരിക്കണം. 


ജിംനേഷ്യം, ടര്‍ഫ്, സ്വിമ്മിങ് പൂളുകള്‍, ഓഡിറ്റോറിയങ്ങള്‍ എന്നിവയുടെ പ്രവര്‍ത്തനം നിര്‍ത്തിവെച്ചു.

  • HASH TAGS