കാര്‍ഷിക ബില്ലിനെതിരെ എന്‍ഡിഎ വിട്ട് ശിരോമണി അകാലി ദൾ

സ്വലേ

Sep 27, 2020 Sun 11:48 AM

കാര്‍ഷിക ബില്ലുകൾക്കെതിരെ പ്രതിഷേധിച്ച് എന്‍ഡിഎ സഖ്യം വിട്ട് ശിരോമണി അകാലി ദൾ. കേന്ദ്രമന്ത്രിസഭയില്‍ നിന്ന്‌ പാര്‍ട്ടിയുടെ പ്രതിനിധിയായ ഹർസിമ്രത്ത് കൗർ ഇതേതുടര്‍ന്ന് രാജിവെച്ചിരുന്നു. ഇതിന് പിന്നാലെയാണ് എന്‍ഡിഎ വിടാനുള്ള മുന്നണിയുടെ തീരുമാനം.


കാര്‍ഷിക ബില്ലുകളിൽ പ്രതിഷേധിച്ചും പഞ്ചാബ്, സിഖ് വിഷയങ്ങളില്‍ കേന്ദ്ര സര്‍ക്കാറിൻ്റെ അലംഭാവവുമാണ് പാര്‍ട്ടി വിടാന്‍ കാരണം. എന്നാല്‍ ബില്ലുകളിൽ ഒപ്പുവെക്കരുതെന്നും കര്‍ഷകര്‍ക്കൊപ്പം നില്‍ക്കണമെന്നും രാഷ്ട്രപതി രാംനാഥ്‌ കോവിന്ദിനോട് അകാലി ദൾ നേതാവ് സുഖ്ബിർ സിങ് ബാദല്‍ പറഞ്ഞു.


ബില്ലുകള്‍ കര്‍ഷകര്‍ക്ക് ഗുണകരമാകുമെന്നും വന്‍കിടക്കാര്‍ക്കൊപ്പം നേരിട്ട് ഉത്പന്നങ്ങള്‍ വില്‍ക്കാൻ അവസരം ലഭിക്കുമെന്ന പ്രധാനമന്ത്രിയുടെ വാക്കുകള്‍ കര്‍ഷകരുടെ പ്രതിഷേധത്തെ തടയാനായില്ല. പ്രതിഷേധത്തിൽ റോഡുകളും തീവണ്ടിപ്പാളങ്ങളും അവർ ഉപരോധിച്ചു.

  • HASH TAGS
  • #nda
  • #protest
  • #farmbill
  • #Agali dal
  • #Leaves