തിങ്കളാഴ്ച മുതൽ പാലാരിവട്ടം പാലം പൊളിച്ചുതുടങ്ങും

സ്വലേ

Sep 26, 2020 Sat 05:12 PM

കൊച്ചി: പാലാരിവട്ടം മേൽപാലം തിങ്കളാഴ്ച മുതൽ പൊളിച്ചുതുടങ്ങും. നിർമാണത്തകരാറിനെ തുടർന്ന് അടച്ചിട്ടിരിക്കുന്ന പാലം ഘട്ടംഘട്ടമായി പൊളിക്കാനാണ് ഊരാളുങ്കൾ സൊസൈറ്റിയും പാലം പുതിക്കിപ്പണിയാൻ ചുമതലയുള്ള ഡിഎംആർസിയും ഇന്നു ചേർന്ന യോഗത്തിൽ തീരുമാനിച്ചിരിക്കുന്നത്. സർക്കാർ പാലം പൊളിച്ചുപണിയണമെന്നാവശ്യപ്പെട്ട് നൽകിയ ഹർജി സുപ്രീംകോടതി അനുവദിച്ചതിനെ തുടര്‍ന്നാണ് പുതിയ നടപടികൾ.


പാലത്തിൻ്റെ പുന:നിർമ്മാണം എട്ടു മാസം കൊണ്ട് പൂര്‍ത്തിയാക്കുമെന്നാണ് ഡിഎംആർസി അറിയിച്ചിരിക്കുന്നത്. ഇ.ശ്രീധരൻ്റെ മേൽനോട്ടത്തിലാണ് നിർമാണം. ഗതാഗത തടസ്സം ഒഴിവാക്കാന്‍ ഓരോ ഭാഗങ്ങൾ കൃത്യമായ സമയം നിശ്ചയിച്ച് പകലും രാത്രിയും പ്രവര്‍ത്തനം നടക്കും. പാലത്തിന്റെ മേൽഭാഗമാണ് പൊളിച്ചുനീക്കി പുനർനിർമിക്കുന്നത്.

  • HASH TAGS
  • #kochi
  • #palarivattambridge
  • #palarivattam
  • #Demolition
  • #Rebuild