കോഴിക്കോട് ജില്ലയില്‍ എലിപ്പനി വ്യാപിക്കാന്‍ സാധ്യത

സ്വ ലേ

Jun 13, 2019 Thu 11:08 PM

കോഴിക്കോട്: ജില്ലയില്‍ എലിപ്പനി വ്യാപിക്കാന്‍ സാധ്യത. ഈ സാഹചര്യത്തിൽ  എലിപ്പനിക്കെതിരെ മുന്‍കരുതല്‍ സ്വീകരിക്കണമെന്ന് കോഴിക്കോട് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. എലി, അണ്ണാന്‍ കന്നുകാലികളും എന്നിവ  രോഗാണുവാഹകരാണ്. ഇവയുടെ മൂത്രമോ അതുകലര്‍ന്ന  വെള്ളമോ മണ്ണോ വഴിയുള്ള സമ്പർക്കത്തിലൂടെയാണ് രോഗം പകരുക.


എലിപ്പനിയുടെ  ലക്ഷണങ്ങള്‍

തലവേദന, പനി,പേശിവേദന, കണ്ണിന് ചുവപ്പ്, ഓക്കാനം തുടങ്ങിയവയാണ് എലിപ്പനിയുടെ  ലക്ഷണങ്ങള്‍. രോഗം കൂടിയാല്‍ കരള്‍, വൃക്ക, ശ്വാസകോശം, ഹൃദയം തുടങ്ങിയവയെ ബാധിക്കും. സ്വയം ചികിത്സയ്ക്ക് വിധേയരാകരുത്. ചികിത്സ എല്ലാ ആരോഗ്യ കേന്ദ്രങ്ങളിലും ലഭ്യമാണ്. രോഗലക്ഷണങ്ങള്‍ കണ്ടാല്‍ എത്രയും പെട്ടെന്ന് വൈദ്യസഹായം തേടണം.

  • HASH TAGS
  • #എലിപ്പനി