ഇന്ത്യയിൽ കൊറോണ ബാധിതരുടെ എണ്ണം 59 ലക്ഷം കടന്നു

സ്വന്തം ലേഖകന്‍

Sep 26, 2020 Sat 02:22 PM

ഇന്ത്യയിൽ കൊറോണ  ബാധിതരുടെ എണ്ണം 59 ലക്ഷം കടന്നു. 93,000 പേർക്കാണ് ഇതുവരെ ജീവൻ നഷ്ടമായത്. 24 മണിക്കൂറിനിടെ 85,362 പോസിറ്റീവ് കേസുകളും 1089 മരണവും റിപ്പോർട്ട് ചെയ്തു. ആരോഗ്യമന്ത്രാലയം പുറത്തുവിട്ട കണക്കുകൾ പ്രകാരം രാജ്യത്തെ ആകെ പോസിറ്റീവ് കേസുകൾ 59,03,933 ആയി. ആകെ മരണം 93,379. ചികിത്സയിലുള്ളവർ 9,60,969. ആകെ രോഗമുക്തരുടെ എണ്ണം 48,49,585 ആയി ഉയർന്നു. രോഗമുക്തി നിരക്ക് 82.14 ശതമാനമായി ഉയർന്നു. നിലവിലെ 1.58 ശതമാനമാണ് മരണ നിരക്ക്.

  • HASH TAGS