യുക്രൈനിൽ സൈനിക വിമാനം തകര്‍ന്ന് 22 വിദ്യാര്‍ഥികള്‍ മരിച്ചു

സ്വലേ

Sep 26, 2020 Sat 11:03 AM

കെയ്വ്: യുക്രൈനിൽ സൈനിക വിമാനം തകര്‍ന്ന് 22 സൈനിക വിദ്യാര്‍ഥികള്‍ മരിച്ചു. ആന്റോണോവ്-26 എന്ന വിമാനമാണ് കിഴക്കന്‍ നഗരമായ കര്‍കൈലേക്ക് കടക്കാന്‍ ശ്രമിക്കുന്നതിനിടെ തകര്‍ന്നുവീണത്.


കർകൈവിലെ വ്യോമസേനാ സര്‍വകലാശാലയിലെ 27 വിദ്യാര്‍ത്ഥികളാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്. രണ്ടുപേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. മൂന്നുപേര്‍ക്കായി തിരച്ചില്‍ നടക്കുകയാണ്.


വിമാനം പറന്നുയർന്ന് രണ്ടു കിലോമീറ്റര്‍ പിന്നിട്ടപ്പോഴേക്കും തകർന്നുവീണു. ചുഹൈവിലെ സൈനിക വിമാനത്താവളത്തില്‍നിന്നായിരുന്നു സൈനിക വിദ്യാര്‍ത്ഥികളുമായി വിമാനം യാത്ര തുടങ്ങിയത്.

  • HASH TAGS
  • #airplane
  • #Crash
  • #Ukraine