ആസ്മ മരുന്നായി പുലി മാംസ വിൽപന, ശ്രീലങ്കയിൽ മൂന്നുപേർ അറസ്റ്റിൽ

സ്വലേ

Sep 25, 2020 Fri 09:18 PM

കൊളംബോ: ശ്രീലങ്കയില്‍ പുലി മാംസം ആസ്മ  മരുന്നെന്ന വ്യാജേന വില്‍പന നടത്തിയതിനെ തുടര്‍ന്ന് മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തു.വില്‍പന നടക്കുന്നതായി രഹസ്യ വിവരം പോലീസിന് ലഭിച്ചതോടെയായിരുന്നു അന്വേഷണം. തുടര്‍ന്ന് പുലിയെ പിടിക്കാനുപയോഗിച്ച കെണിയും 17 കിലോഗ്രാം പുലി മാംസവും പോലീസ് മൂവരുടെയും വീടുകളില്‍ നിന്ന്‌ പിടിച്ചെടുത്തു. 


പുലിയെ കെണിവെച്ചുപിടിച്ച് തല ഛേദിച്ച് കാട്ടില്‍ ഉപേക്ഷിക്കുകയും പിന്നീട് പുലിത്തൊലി വില്പന നടത്തുന്നതും സാധാരണയായിരുന്നു. ആസ്മ മരുന്നെന്ന വ്യാജേന ഇതുതന്നെ ആയിരുന്നു മൂവരുടെയും ലക്ഷ്യമെന്ന് പോലീസ് പറഞ്ഞു.വംശനാശഭീഷണി നേരിടുന്ന പുലികളെയാണ് ഇവര്‍ വേട്ട നടത്തിയിരുന്നത്

  • HASH TAGS
  • #arrest
  • #srilanka
  • #Leapard