ലൈഫ് മിഷൻ ഇടപാടിൽ യൂണിടാക്ക് ഉടമയ്ക്കും ജീവനക്കാര്‍ക്കും എതിരെ കേസെടുത്ത് സിബിഐ

സ്വലേ

Sep 25, 2020 Fri 07:36 PM

കൊച്ചി: ലൈഫ് മിഷൻ ഇടപാടിൽ യൂണിടാക്ക് ഉടമയ്ക്കും ജീവനക്കാര്‍ക്കും എതിരെ സി.ബി.ഐ കേസെടുത്തു.യൂണിടാക്ക് ഉടമ സന്തോഷ് ഈപ്പനും ജീവനക്കാർക്കും ക്രൈം നമ്പർ 5/2020 ലാണ് കൊച്ചി സിബിഐ യൂണിറ്റ് കേസെടുത്തത്.എഫ് ഐ ആര്‍ എറണാകുളം ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയിലാണ് നല്‍കിയിരിക്കുന്നത്.എഫ് ഐ ആറിൽ യൂണിടാക്ക് കമ്പനി ഉടമ സന്തോഷ് ഈപ്പനെയാണ് സിബിഐ ഒന്നാം പ്രതിയാക്കിയത്.കമ്മീഷൻ ഇടപെടലായി ഏകദേശം നാലര കോടിയുടെ തട്ടിപ്പ് നടന്നതായി എൻഫോഴ്സ്മെൻ്റും എന്‍ ഐ എയും കണ്ടെത്തിയിരുന്നു.

  • HASH TAGS