ശമ്പളം മാറ്റിവയ്ക്കാനുള്ള തീരുമാനം എതിര്‍പ്പുമായി സംഘടനകള്‍

സ്വന്തം ലേഖകന്‍

Sep 23, 2020 Wed 01:37 PM

സംസ്ഥാനം നേരിടുന്ന നിലവിലെ സാഹചര്യത്തില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ ശമ്പളം മാറ്റിവയ്ക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തില്‍ എതിര്‍പ്പുമായി സംഘടനകള്‍.  സാലറികട്ടില്‍ എല്ലാ സംഘടനകളും എതിര്‍പ്പ് അറിയിച്ചതോടെ ധനമന്ത്രി സംഘടനാ നേതാക്കളുമായി ഇന്നലെ ചര്‍ച്ച നടത്തിയിരുന്നു. മൂന്ന് നിര്‍ദ്ദേശങ്ങളാണ് സര്‍ക്കാര്‍ മുന്നോട്ടുവച്ചത്. കഴിഞ്ഞ തവണ മാറ്റിവച്ച ഒരു മാസത്തെ ശമ്പളം പിഎഫില്‍ ലയിപ്പിക്കാനുള്ള തീരുമാനം പിന്‍വലിക്കും. പകരം പണമായി തുക ജീവനക്കാര്‍ക്ക് നല്‍കാം. ഇതിനായി ധനകാര്യ സ്ഥാപനങ്ങളില്‍ നിന്നും സര്‍ക്കാര്‍ വായ്പയെടുക്കും. പലിശയും തിരിച്ചടവും സര്‍ക്കാരിന്റെ ബാധ്യതയായിരിക്കും. വീണ്ടും ആറു മാസത്തേക്ക് കൂടി ശമ്പളം മാറ്റിവയ്ക്കാന്‍ സമ്മതിക്കണമെന്നതാണ് ഒന്നാമത്തേത്.

എന്നാല്‍ സര്‍ക്കാര്‍ മുന്നോട്ടുവെച്ച മൂന്നു നിര്‍ദ്ദേശങ്ങളും സ്വീകാര്യമല്ലെന്ന് പ്രതിപക്ഷ സംഘടനകളും വ്യക്തമാക്കി. പണിമുടക്കുമായി മുന്നോട്ടുപോകാനാണ് സെറ്റോയുടെ തീരുമാനം. നിലപാടില്‍ ഉറച്ചു നില്‍ക്കുകയാണ് സംഘടനകള്‍.  • HASH TAGS
  • #government
  • #keralagovernment
  • #thomasissac
  • #salarychallenge