സംസ്ഥാനത്ത് ലോക്ക് ഡൗൺ നിയന്ത്രണങ്ങളിൽ നാളെ മുതൽ കൂടുതൽ ഇളവുകൾ

സ്വലേ

Sep 22, 2020 Tue 11:16 PM

കേരളത്തിൽ ലോക്ക് ഡൗൺ നിയന്ത്രണങ്ങളിൽ നാളെ മുതൽ കൂടുതൽ ഇളവുകൾ.ഇതര സംസ്ഥാനങ്ങളിൽ നിന്ന് കേരളത്തിലേക്ക് എത്തുന്നവർക്ക് ഇനി മുതൽ ക്വാറന്റീൻ ഏഴ് ദിവസം മാത്രം മതിയാകും.ഒരാഴ്ച കഴിഞ്ഞ് കൊവിഡ് പരിശോധനാഫലം നെഗറ്റീവ് ആയാൽ ഇവർക്ക് പുറത്തിറങ്ങുന്നതിനും തടസമുണ്ടാകില്ല.
സംസ്ഥാനത്തെ ഹോട്ടലുകളിലും റെസ്റ്റോറൻറുകളിലും നാളെ മുതൽ ഇരുന്ന് ഭക്ഷണം കഴിക്കുന്നതിനു അനുവാദമുണ്ടായിരിക്കും. സർക്കാർ ഓഫീസുകളിൽ മുഴുവൻ ജീവനക്കാരും ഹാജരാകണമെന്ന് പുതിയ ഉത്തരവ് നിർദേശിക്കുന്നു. കൊവിഡ് മാനദണ്ഡം പാലിച്ചാകണം ഓഫീസുകൾ പ്രവർത്തിക്കേണ്ടത്.

  • HASH TAGS
  • #lockdown