പാര്‍ട്ടി കാര്യങ്ങളിലോ, സര്‍ക്കാരിന്‍റെ പ്രവര്‍ത്തനങ്ങളിലോ നേതാക്കളുടെ മക്കള്‍ ഇടപടെുന്നത് ശരിയല്ല : പി ജയരാജൻ

സ്വന്തം ലേഖകൻ

Sep 22, 2020 Tue 12:07 PM

പാര്‍ട്ടി കാര്യങ്ങളിലോ, സര്‍ക്കാരിന്‍റെ പ്രവര്‍ത്തനങ്ങളിലോ നേതാക്കളുടെ മക്കള്‍ ഇടപടെുന്നത് ശരിയല്ലെന്ന് സിപിഎം സംസ്ഥാന കമ്മിറ്റി അംഗം പി. ജയരാജന്‍.പ്രവര്‍ത്തകരും നേതാക്കളും ചെയ്യുന്ന തെറ്റുകള്‍ക്കേ പാര്‍ട്ടിക്ക് ബാധ്യതയുള്ളൂവെന്നും നേതാക്കളുടെ മക്കള്‍ ചെയ്യുന്ന തെറ്റ് ചുമക്കേണ്ട ബാധ്യത പാര്‍ട്ടിക്കില്ലെന്നും പി.ജയരാജന്‍ പറഞ്ഞു. ആരുടെയെങ്കിലും മക്കള്‍ തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ പാര്‍ട്ടി സംരക്ഷിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. കൂത്ത്പറമ്പ്  ഏരിയാ കമ്മിറ്റി ഓഫീസില്‍ മാതൃഭൂമി ദിനപ്പത്രത്തിന് നല്‍കിയ അഭിമുഖത്തിലാണ് പി.ജയരാജന്‍റെ പ്രതികരണം