സംസ്ഥാന ടെലിവിഷൻ പുരസ്കാരം പ്രഖ്യാപിച്ചു

സ്വ ലേ

Sep 19, 2020 Sat 06:27 PM

തിരുവനന്തപുരം ;  28- ാമത് സംസ്ഥാന ടെലിവിഷൻ  പുരസ്കാരം 2019 പ്രഖ്യാപിച്ചു.മികച്ച ടെലി ഫിലിമായി  (20 മിനിറ്റിൽ കുറവ്‌ ) സാവന്നയിലെ മരുപ്പച്ചകൾ  തെരഞ്ഞെടുത്തു. മികച്ച ടെലിഫിലിം (20 മിനിറ്റിൽ  കൂടുതൽ ) വിഭാഗത്തിൽ  സൈഡ് എഫക്ടിനാണ് പുരസ്കാരം. മികച്ച കഥാകൃത്ത്(ടെലിഫിലിം) സുജിത് സഹദേവ്( സൈഡ് ഇഫക്‌ട്).


മികച്ച കോമഡി പ്രോഗ്രാം( മറിമായം), മികച്ച ഹാസ്യാഭിനേതാവ് (നസീര് സംക്രാന്തി, തട്ടീം മുട്ടീം, കോമഡി മാസ്റ്റേഴ്സ്), സംവിധായകന്( സുജിത് സഹദേവ്- സൈഡ് ഇഫക്‌ട്), കലാസംവിധായകന്(ഷിബുകുമാർ - മഹാഗുരു), പ്രത്യേക ജൂറി പരാമര്ശം( ഐശ്വര്യ അനില്കുമാര്), ബാലതാരം (ബേബി ശിവാനി) എന്നിവർ  പുരസ്കാരത്തിനർഹരായി . മന്ത്രി എകെ ബാലൻ  വാര്ത്താസമ്മേളനത്തിലൂടെയാണ് അവാർഡ്  പ്രഖ്യാപിച്ചത്.



മികച്ച ഹാസ്യാഭിനേതാവ്- നസീര്‍ സംക്രാന്തി (മഴവില്‍ മനോരമയിലെ തട്ടീം മുട്ടീം, അമൃത ടിവിയിലെ കോമഡി മാസ്റ്റേഴ്സ് എന്നിവയിലെ അഭിനയത്തിന്)


മികച്ച ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് (ആണ്‍വിഭാഗം) – ശങ്കര്‍ലാല്‍

മികച്ച ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് (പെണ്‍വിഭാഗം) – രോഹിണി എ പിള്ളൈ

മികച്ച അവതാരകന്‍ (വാര്‍ത്തേതര വിഭാഗം)- വാവ സുരേഷ് (സ്നേക്ക് മാസ്റ്റര്‍- കൗമുദി ടിവി)

മികച്ച ഡോക്യുമെന്ററി - ദ തണ്ടര്‍ ലൈറ്റനിങ് ആന്‍ഡ് ദ റെയ്ന്‍

മികച്ച ഡോക്യുമെന്ററി ക്യാമറാമാന്‍ - ജിബിന്‍ ജോസ്

മികച്ച ഗ്രന്ഥം- പ്രൈം ടൈം ടെലിവിഷന്‍ കാഴ്ചകള്‍ (ഡോ. രാജന്‍ പെരുന്ന)

മികച്ച ടെലിഫിലിം (20 മിനിറ്റില്‍ താഴെയുള്ളത്)- സാവന്നയിലെ മണല്‍പച്ചകള്‍ (സംവിധാനം നൗഷാദ്)

മികച്ച ടെലിഫിലിം (20 മിനിറ്റില്‍ കൂടുതലുള്ളത്)- സൈഡ് എഫക്റ്റ്സ് (സുജിത്ത് സഹദേവ്)

മികച്ച കഥാകൃത്ത്- സുജിത്ത് സഹദേവ് (സൈഡ് എഫക്റ്റ്സ്)

മികച്ച ടിവി ഷോ- ബിഗ് സല്യൂട്ട് (മഴവില്‍ മനോരമ)

മികച്ച കോമഡി പ്രോഗ്രാം- മറിമായം (മഴവില്‍ മനോരമ)

  • HASH TAGS
  • #award
  • #ടെലിവിഷൻ പുരസ്കാരം