സംസ്ഥാന സര്‍ക്കാരിനെതിരെ കേസെടുത്ത് കസ്റ്റംസ്

സ്വലേ

Sep 19, 2020 Sat 11:39 AM

കസ്റ്റംസ് നിയമം ലംഘിച്ച് ഇറക്കുമതി ചെയ്ത സാധനങ്ങൾ കൈപ്പറ്റിയതിൽ സര്‍ക്കാരിനെതിരെ കസ്റ്റംസ് കേസെടുത്തു. എഫ്സിആര്‍എ, പിയംഎല്‍എ എന്നീ കസ്റ്റംസ് ആക്ടുകള്‍ ലംഘിച്ചതിനാണ് കേസ്.


നിയമം ലംഘിച്ച് ഇറക്കുമതി ചെയ്ത ഖുര്‍ആനും ഈന്തപ്പഴവും കൈപ്പറ്റിയതിൻ്റെ പേരിൽ രണ്ട് കേസാണ് സര്‍ക്കാരിനെതിരെ രജിസ്റ്റര്‍ ചെയ്തത്.


17000 കിലോ ഈന്തപ്പഴമാണ് 2016 ൽ പ്രവര്‍ത്തനം തുടങ്ങിയത് മുതൽ യുഎഇ കോണ്‍സുലേറ്റ്‌  വഴി  എത്തിയതെന്നാണ് വിവരം. വാണിജ്യ ആവശ്യങ്ങളെല്ലാതെ ഇത്രയധികം ഈന്തപ്പഴം ഇറക്കുമതി ചെയ്തതില്‍ അസ്വാഭാവികതയെ തുടര്‍ന്നാണ് കസ്റ്റംസ് കേസെടുത്തത്.

  • HASH TAGS
  • #kerala
  • #case
  • #government
  • #Import
  • #Customs