ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ ബൂത്തുകളിൽ കോവിഡ് രോഗികള്‍ക്ക് പ്രത്യേക ക്യൂ

സ്വലേ

Sep 18, 2020 Fri 11:42 PM

പട്ന: ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ ബൂത്തുകളിൽ കോവിഡ് രോഗികള്‍ക്ക്  പ്രത്യേക ക്യൂ (വരി) ഉണ്ടായിരിക്കും. വോട്ടവകാശം കോവിഡ് രോഗികള്‍ക്ക് നിഷേധിക്കപ്പെടാതിരിക്കുക എന്നതാണ് ഉദ്ദേശം. 


രോഗവ്യാപനം തടയാൻ രോഗികള്‍ക്ക് പ്രത്യേക ക്യുവിനായുള്ള ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തണമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദേശം നല്‍കി. ഇതോടൊപ്പം കോവിഡ് രോഗികളുടെ പ്രത്യേക വോട്ടർ പട്ടിക തയ്യാറാകണമെന്നും  അധികൃതരോട് കമ്മീഷൻ ആവശ്യപ്പെട്ടു.


പോളിങിനായി എത്തുന്നവർ ഓഫീസർമാർ, വിവിധ പാര്‍ട്ടികളുടെ പോളിങ് ഏജന്റുമാർ തുടങ്ങി എല്ലാവരും നിര്‍ബന്ധമായും മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്ന് കമ്മീഷൻ വ്യക്തമാക്കി. 

പ്രചാരണ ചെലവിന്റെ പരിധിയില്‍ മാറ്റമുണ്ടായേക്കാം. നിയമ മന്ത്രാലയവുമായി ആലോചിച്ചതിന്ന് ശേഷമാണ് ഇതേ കുറിച്ച് തീരുമാനമെടുക്കുക.

  • HASH TAGS