മാധ്യമപ്രവര്‍ത്തക നിഷ പുരുഷോത്തമനെ അപമാനിച്ച കേസില്‍ രണ്ട് പേര്‍ അറസ്റ്റില്‍

സ്വന്തം ലേഖകന്‍

Sep 18, 2020 Fri 03:02 PM

തിരുവനന്തപുരം: മാധ്യമപ്രവര്‍ത്തകരെ സമൂഹമാധ്യമങ്ങളിലൂടെ  അപമാനിച്ച കേസില്‍ രണ്ട് പേരെ സൈബര്‍ സെല്‍ അറസ്റ്റ് ചെയ്തു. മനോരമാ ന്യൂസിലെ അവതാരക നിഷാ പുരുഷോത്തമന്‍ നല്‍കിയ പരാതിയുടെ അടിസ്ഥനത്തിലാണ് സൈബര്‍ സെല്‍ കേസ് എടുത്തത്. ഇതിന്‍റെ അടിസ്ഥാനത്തില്‍ വി.യു.വിനീത് ,  ജയജിത്ത് എന്നിവരെയാണ് അറസ്റ്റ് ചെയ്‌തത്.


 വി യു വിനീത്  ദേശാഭിമാനിയിലെ ജീവനക്കാരനാണ്.  ജയജിത്ത് മെഡിക്കല്‍ ഷോപ്പ് നടത്തുന്ന ആളാണ്. ഒരു മാസം നീണ്ട അന്വേഷണത്തിനൊടുവിലാണ് ഇവരെ പിടികൂടിയത്. ഇവരെ കോടതിയില്‍ ഹാജരാക്കി ഉടന്‍ ജാമ്യം നല്‍കി

  • HASH TAGS
  • #journalist
  • #NISHA