കരിപ്പൂരില്‍ വിമാനം ഇറങ്ങിയ യുവാവിനെ തട്ടിക്കൊണ്ടുപോയി

സ്വ ലേ

Sep 18, 2020 Fri 10:39 AM

മലപ്പുറം : വിദേശത്തുനിന്ന് കരിപ്പൂരില്‍ വിമാനമിറങ്ങി ക്വാറന്റീന്‍ കേന്ദ്രത്തിലേക്ക് പോയ യാത്രക്കാരനെ തട്ടിക്കൊണ്ടുപോയി. കുറ്റ്യാടി സ്വദേശി റിയാസിനെയാണ് തട്ടിക്കൊണ്ട് പോയത്. ഇന്നലെ രാത്രി കൊണ്ടോട്ടിയില്‍വെച്ചായിരുന്നു സംഭവം.റിയാസ് അബുദാബിയില്‍ നിന്നും കരിപ്പൂരില്‍ വിമാനം ഇറങ്ങിയത്. എയര്‍പോര്‍ട്ടില്‍ നിന്നും വീട്ടിലേക്ക് പോകുന്നതിനിടെയായിരുന്നു ആളുകള്‍ എത്തി റിയാസിനെ കടത്തികൊണ്ട് പോയത്. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി പോലീസ് അറിയിച്ചു. ജില്ലയിലെ സ്വര്‍ണ്ണക്കടത്ത് സംഘമാണ് സംഭവത്തിന് പിന്നിലെന്നാണ് പോലീസിന്റെ നിഗമനം.

  • HASH TAGS
  • #kozhikode