ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണത്തില്‍ വര്‍ദ്ധന

സ്വലേ

Sep 18, 2020 Fri 09:04 AM

ന്യൂയോര്‍ക്ക് : ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണത്തില്‍ വര്‍ദ്ധന. ആകെ രോഗ ബാധിതരുടെ എണ്ണം മൂന്നു  കോടി പിന്നിട്ടു. ഇതുവരെ 3,03,38,740 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ആകെ രോഗബാധിതരില്‍ 2,20,28,358 പേര്‍ രോഗമുക്തരായി. ലോകത്ത് നിലവില്‍ 950,391 പേര്‍ക്കാണ് കൊറോണയെ തുടര്‍ന്ന് ജീവന്‍ നഷ്ടമായത്.

  • HASH TAGS
  • #Covid