ആറന്മുളയിൽ ആംബുലന്‍സിൽ ബലാത്സംഗത്തിനിരയായ പെണ്‍കുട്ടി ആത്മഹത്യക്ക് ശ്രമിച്ചു

സ്വലേ

Sep 18, 2020 Fri 12:12 AM

കോവിഡ് പോസിറ്റീവ് ആയതിനെ തുടര്‍ന്ന് ആശുപത്രിയിലേക്ക് മാറ്റുന്നതിനിടെ ആംബുലന്‍സിൽ വെച്ച് ബലാല്‍സംഗം ചെയ്യപ്പെട്ട പെണ്‍കുട്ടി ആത്മഹത്യക്ക് ശ്രമിച്ചു. കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ കോവിഡ് ചികില്‍സയിലായിരിക്കെയാണ് ആത്മഹത്യാ ശ്രമം. 


ബന്ധുവീട്ടിൽ കഴിയുകയായിരുന്ന പെൺകുട്ടിയെ കോവിഡ് ചികിത്സയ്ക്കായി ആശുപത്രിയിലെത്തിക്കാൻ ആരോഗ്യവകുപ്പിൽ നിന്ന് ആംബുലൻസ് രാത്രി 11 മണിക്കായിരുന്നു എത്തിയത്. ആശുപത്രിയിലേക്ക് കൊണ്ട്‌ പോകുംവഴി ആംബുലന്‍സ് ഒഴിഞ്ഞ സ്ഥലത്ത് എത്തിയപ്പോൾ ഡ്രൈവര്‍ പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്യുകയായിരുന്നു.

  • HASH TAGS