കേന്ദ്രമന്ത്രി ഹർസിമ്രത് കൗർ ബാദൽ രാജിവെച്ചു

സ്വലേ

Sep 17, 2020 Thu 09:37 PM

ന്യൂഡല്‍ഹി:പാർലമെന്റിൽ കേന്ദ്രം അവതരിപ്പിച്ച 3 കാർഷിക ബില്ലുകളിൽ പ്രതിഷേധിച്ച്  കേന്ദ്ര ഭക്ഷ്യ സംസ്കരണ വ്യവസായ വകുപ്പ് മന്ത്രി ഹർസിമ്രത് കൗർ ബാദൽ മന്ത്രിസഭയില്‍നിന്ന് രാജിവെച്ചു.ഹർസിമ്രത് കൗർ ബിജെപി സഖ്യകക്ഷിയായ ശിരോമണി അകാലിദളിൽ നിന്നുള്ള മന്ത്രിയാണ്.


ബില്‍ അവതരിപ്പിക്കുന്നത് മാറ്റിവെക്കണമെന്ന് ബിജെപിയോട് അകാലിദള്‍ ആവശ്യപ്പെട്ടിരുന്നു.ഫാം ബില്‍ അവതരിപ്പിക്കുന്നത് ആദ്യം അനുകൂലിച്ചെങ്കിലും പിന്നീട് അകാലിദള്‍ ബില്‍ മാറ്റിവെക്കണമെന്ന് ബിജെപിയോട്  ആവശ്യപ്പെട്ടിരുന്നു. എന്നാൽ ബിജെപി ഇത്‌ അവഗണിച്ച് ബില്‍ മന്ത്രിസഭയില്‍ അവതരിപ്പിച്ചതിനെ തുടർന്നാണ് രാജി.

ബില്ലിനെതിരെ പല സംസ്ഥാനങ്ങളിലായി പ്രതിഷേധങ്ങൾ നടക്കുന്നുണ്ട്. എങ്കിലും സര്‍ക്കാര്‍ ഇതവഗണിച്ച് ബില്‍ മുന്നോട്ടു വെച്ചു. ബില്‍ നടപ്പിലാക്കുകവഴി നിലവിലുള്ള കുറഞ്ഞ താങ്ങുവില സമ്പ്രദായം ഇല്ലാതാകുമെന്നതാണ് ഇതിനെതിരെയുള്ള പ്രതിഷേധങ്ങൾക്ക് കാരണം.


ശിരോമണി അകാലിദൾ കേന്ദ്ര സർക്കാരിനെയും ബിജെപിയെയും പിന്തുണയ്ക്കുന്നതു തുടരുമെന്നും എന്നാൽ ‘കർഷക വിരുദ്ധ രാഷ്ട്രീയത്തെ’ എതിർക്കുമെന്നും ശിരോമണി അകാലിദൾ പ്രസിഡന്റും ഹർസിമ്രത് കൗർ ബാദലിന്റെ ഭർത്താവുമായ സുഖ്ബീർ സിങ് ബാദൽ പറഞ്ഞു.

  • HASH TAGS