നടി ആക്രമിക്കപ്പെട്ട കേസിൽ കൂറുമാറി സിദ്ദീഖും ഭാമയും

സ്വലേ

Sep 17, 2020 Thu 08:40 PM

കൊച്ചി:നടി ആക്രമിക്കപ്പെട്ട കേസിൽ  സാക്ഷികളായിരുന്ന ചലച്ചിത്രതാരങ്ങളായ സിദ്ദീഖും ഭാമയും കൂറുമാറി. 


ദിലീപും ആക്രമണത്തിനിരയായ നടിയും അമ്മ സംഘടനയുടെ സ്റ്റേജ് ഷോ റിഹേഴ്‌സല്‍ നടക്കുന്ന സമയത്ത്‌ തര്‍ക്കമുണ്ടായെന്ന് നേരത്തേ സിദ്ധീഖും ഭാമയും പ്രോസിക്യൂഷന് മൊഴി നല്‍കിയിരുന്നു. എന്നാൽ ഇരുവരും ഇന്ന്‌ കോടതിയില്‍ മൊഴി മാറ്റിപറഞ്ഞു. ഇതോടെ ഇരുവരെയും കൂറുമാറിയതായി പ്രഖ്യാപിക്കണമെന്ന് പ്രോസിക്യൂഷന്‍ കോടതിയോട് ആവശ്യപ്പെട്ടു.


ജാമ്യ വ്യവസ്ഥകള്‍ ലംഘിച്ച് ദിലീപ് സാക്ഷികളെ സ്വാധീനിക്കുന്നതിനാൽ നടന്റെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് പ്രോസിക്യൂഷന്‍ കഴിഞ്ഞ ദിവസം കോടതിയെ സമീപിച്ചിരുന്നു. കോടതി ഈ ഹർജി നാളെ പരിഗണിക്കും.

  • HASH TAGS