എട്ട് മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലിന് ശേഷം മന്ത്രി കെ ടി ജലീലിനെ എന്‍ ഐ എ വിട്ടയച്ചു

സ്വലേ

Sep 17, 2020 Thu 06:34 PM

മന്ത്രി കെ ടി ജലീലിനെ എട്ട് മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലിന് ശേഷം ദേശീയ അന്വേഷണ ഏജന്‍സി വിട്ടയച്ചു. രാവിലെ ആറു മണിയോടെയാണ് കെ ടി ജലീല്‍ എന്‍ ഐ എ ഓഫീസിലെത്തിയത്.


എന്‍ ഐ എ ഓഫീസിൽ നിന്ന് വൈകീട്ട് അഞ്ച് മണിയോടെയാണ് മന്ത്രി പുറത്തിറങ്ങിയത്. മാധ്യമങ്ങളോട് പ്രതികരിക്കാന്‍ അദ്ദേഹം തയ്യാറായില്ല.എങ്കിലും മാധ്യമപ്രവര്‍ത്തകരെ അദ്ദേഹം അഭിവാദ്യം ചെയ്തു.

  • HASH TAGS