ഐ എഫ് എഫ് കെ 2021 ഫെബ്രുവരി 12 മുതൽ 19 വരെ

സ്വലേ

Sep 17, 2020 Thu 05:51 PM

25-ാമത് അന്താരാഷ്ട്ര ചലച്ചിത്രമേള(ഐ എഫ് എഫ് കെ) 2021 ഫെബ്രുവരി 12 മുതൽ 19 വരെ നടത്താന്‍ കേരള സ്റ്റേറ്റ് ചലച്ചിത്ര അക്കാദമി അറിയിച്ചു.


സാധാരണയായി ഡിസംബറിൽ നടക്കുന്ന പരിപാടി കോവിഡ് പ്രതിസന്ധി കാരണമാണ് മാറ്റിവെച്ചത്.ഓൺലൈനായി പരിപാടി നടത്തേണ്ടെന്നാണ് പൊതു അഭിപ്രായം. മാത്രമല്ല ഓണ്‍ലൈനായി നടത്തുന്നതിൽ ധാരാളം വെല്ലുവിളികളുണ്ടെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു.


സാഹചര്യം മെച്ചപ്പെട്ടാലും പതിനായിരം പ്രതിനിധികളെ ഉൾക്കൊള്ളിക്കാൻ ഫെസ്റ്റിവലിന് കഴിയില്ല. തിയറ്ററുകളുടെ എണ്ണം വർദ്ധിപ്പിക്കാൻ അക്കാദമി പദ്ധതിയിടുന്നുണ്ട്.  ശാരീരിക അകലം പാലിക്കുക, മറ്റുംമാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുമെന്നും അക്കാദമി അറിയിച്ചു.

  • HASH TAGS
  • #kerala
  • #film
  • #iffk
  • #cinema
  • #festivl
  • #february