ധീര ജവാന്‍ അനീഷ് തോമസിന്‍റെ മൃതദേഹം നാട്ടിലെത്തിച്ചു

സ്വ ലേ

Sep 17, 2020 Thu 03:31 PM

കശ്മീരിലെ രജൗരിയില്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചുള്ള പാക്കിസ്ഥാന്‍ ഷെല്‍ ആക്രമണത്തില്‍ വീരമൃത്യുവരിച്ച ജവാന്‍ കൊല്ലം അഞ്ചല്‍ വയലാ ആശാ നിവാസില്‍ അനീഷ് തോമസിന്റെ(36) മൃതദേഹം നാട്ടിലെത്തിച്ചു. തട്ടത്തുമലയില്‍ നിന്നും മിലിട്ടറി വാഹനത്തിലാണ് ശരീരം വയലയിലെ വസതിയിലേക്ക് കൊണ്ടുവരുന്നത്. പൊതു ദര്‍ശനത്തിന് വെച്ച ശേഷം ഔദ്യോഗിക ബഹുമതികളോടെ മൃതദേഹം സംസ്‌കരിക്കും.മണ്ണൂര്‍ മര്‍ത്തൂസ്മൂനി ഓര്‍ത്തഡോക്‌സ് സിറിയന്‍ പള്ളി സെമിത്തേരിയില്‍ സംസ്‌കാരിക്കുക. കടയ്ക്കല്‍ വയലാ ആശാനിവാസില്‍ പൊതുദര്‍ശനത്തിന് വെച്ച ശേഷമായിരിക്കും സംസ്‌കാരം.ഇന്ന് രാവിലെയോടെയാണ് അനീഷ് തോമസിന്റെ മൃതദേഹം തിരുവനന്തപുരം വിമാനത്താവളത്തില്‍ എത്തിച്ചത്

  • HASH TAGS
  • #india
  • #army
  • #pakisthan