മന്ത്രി കെ ടി ജലീലിന്റെ രാജി ആവശ്യപ്പെട്ട് വന്‍ പ്രതിഷേധം

സ്വലേ

Sep 17, 2020 Thu 12:23 PM

സംസ്ഥാനത്ത് പലയിടത്തായി മന്ത്രി കെ ടി ജലീലിന്റെ രാജി ആവശ്യപ്പെട്ട് വന്‍ പ്രതിഷേധം. എന്‍ ഐ എ ഇന്ന്‌ രാവിലെ മന്ത്രിയെ ചോദ്യം ചെയ്യല്‍ തുടരുമ്പോയാണ് സംസ്ഥാനത്ത് പലയിടത്തായി പ്രതിഷേധങ്ങൾ നടക്കുന്നത്. 


കൊല്ലം സെക്രട്ടറിയേറ്റിലെ കെ എസ് യു മാര്‍ച്ചില്‍ സംഘര്‍ഷത്തെ തുടര്‍ന്ന് പൊലീസ് പ്രവര്‍ത്തകര്‍ക്ക് നേരെ ജലപീരങ്കി പ്രയോഗിച്ചു .കൊച്ചി യുവമോര്‍ച്ച പ്രവര്‍ത്തകര്‍ കുത്തിയിരിപ്പ് സമരം തുടരുകയാണ്.

തുടർച്ചയായി ആറാം ദിവസമാണ് മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് സംസ്ഥാനത്തിന്റെ വിവിധയിടങ്ങളിൽ  പ്രതിഷേധം നടക്കുന്നത് .

  • HASH TAGS
  • #kerala
  • #ktjaleel
  • #protest
  • #goldsmuggling
  • #nia
  • #Youthcongress